ഡ്രൈയിനേജ് അപകടം ;ഡച്ച് മോഡൽ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ കേരളത്തിലാണോ?

 

 ഭാഗ്യം കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപെട്ട ഒരാളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആണ്. എന്നാലിത് കേരളത്തിലെ ആണെന്ന രീതിയിലാണ് പ്രചാരണം.  കേരളത്തിലെ ഡച്ച് മോഡൽ ആണ് ഇതൊക്കെ വീഡിയോ പങ്കുവെച്ച വരുന്ന പരിഹാസ കമെന്റുകൾ.എന്നാല്‍, അന്വേഷണത്തിൽ ഈ വീഡിയോ കേരളത്തിലേതല്ല.മഴ കനത്തതോടെ ഇത്തരത്തില്‍ ആരോപണമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, വീഡിയോയുടെ ബോഡിൽ  കണ്ട ഭാഷ തെലുങ്ക് ആണെന്ന് കണ്ടെത്തി. അതൊരു കടയുടെ പേരെണെന്ന്  വ്യക്തമായതോടെ ആ പേര് സെർച്ച് ചെയ്തപ്പോൾ ആന്ധ്രപ്രദേശിലെ പ്രമുഖ കടയുടെ പേരാണ് എന്ന കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലെ ഷോപ്പിനോട് സമാനമായ  ചിത്രങ്ങളിൽ നിന്ന്   അപകടം നടന്നത് ഇവിടെയാണെന്ന് മനസിലാക്കാം. 

ജൂലൈ 26ന് ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നടന്ന സംഭവമാണിതെന്ന് ദൃക്‌സാക്ഷി വിവരിച്ചു. ഷോപ്പിന് മുന്നിലാണ് സംഭവിച്ചത്. ഡ്രെയ്‌നേജ് ഇടിഞ്ഞു വീഴുകയായിരുന്നു. കാല്‍നടയാത്രക്കാരന്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. 

 ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എവിടെയാണെന്ന് കൃത്യമായി പറയുന്നില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നതുപോലെ ഈ വീഡിയോയ്ക്ക് കേരളവുമായി ബന്ധമില്ലെന്ന് വ്യക്തം.

Tags: Fake News

Latest News