എലത്തൂർ: കോഴിക്കോട് അത്തോളിയില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടിക്കുളം വെളുത്താനം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ഭാഗ്യ(19) ആണ് മരിച്ചത്.
അത്തോളിയിലുള്ള ഭര്‍തൃവീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്നു വ്യക്തമല്ല.
വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു.
















