ലെന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോ ത്രില്ലർ ചിത്രം ’നോബോഡി’ ഡോ. മനോജ് ഗോവിന്ദൻ സംവിധാനം ചെയ്യുന്നു. ഫോറൻസിക് സർജനായ ഡോ. നിരഞ്ജനയുടെ മുന്നിൽ എത്തുന്ന മൃതദേഹങ്ങളുടെ ഞെട്ടിക്കുന്ന ജീവിതകഥ ആണ് ചിത്രം പറയുന്നത്. ലെനയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഡോ. നിരഞ്ജന. പ്രമുഖ ബോളിവുഡ് നടി അംബിക ഷൈലിന്റെ ഐറ്റം ഡാൻസ് പ്രധാന ആകർഷകമാണ്. രാഹുൽ മാധവ്, ഇർഷാദ്, സുരേഷ് കൃഷ്ണ, കൈലാഷ്, അമീർ നിയാസ്, സന്തോഷ് കീഴാറ്റൂർ, കന്നട നടി നഹാന, കന്നട നടൻ പ്രശാന്ത്, വിയാൻ മംഗലശേരി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രചന അസ്ഹറുദ്ദീൻ, തിയോഫിൻ പയസ്. വൈറ്റ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ ഡോ. മനോജ് ഗോവിന്ദാണ് നിർമ്മാണം. ഛായാഗ്രഹണം ജിബിൻ സെബാസ്റ്റ്യൻ.