തമിഴ്നാട്ടില്‍ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വർദ്ധനവ്.രണ്ടാഴ്ചക്കിടെ അഞ്ച് വിദ്യർത്ഥികളാണ് തമിഴ്നാട്ടില്‍ ജീവനൊടുക്കിയത്.ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയും ഇപ്പോൾ ജീവനൊടുക്കി. വീടിനുളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ വൈകിട്ട് ശിവകാശിക്ക് സമീപമുള്ള ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങിമരിച്ചിരുന്നു. പടക്ക നിർമാണ ശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പ്. തിരുവള്ളൂരിലെ കീഴ്ചേരിയിൽ തിങ്കളാഴ്ച സ്കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കിയിരുന്നു. കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ ആവർത്തിച്ചുള്ള മരണങ്ങളിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി.