കെ- റെയിലിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ വീണ്ടും പ്രതിസന്ധി നേരിടുന്നു. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ അവസാനിച്ചു. . പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയില്ല.കാലാവധി തീര്‍ന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. കല്ലിടലിനു പകരം ജിയോ മാപ്പിങ്ങ് നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനവും ഒന്നുമായില്ല.
ചുരുക്കം ചില ജില്ലകളിലൊഴികെ ഭൂരിഭാഗം ജില്ലകളിലെയും പഠനത്തിന്റെ കാലാവധി കഴിഞ്ഞു. ഈ മാസത്തോടു കൂടി ബാക്കിയുള്ളവയുടെയും കാലാവധി കഴിയും. ആറു മാസത്തിനകം സാമൂഹികാഘാതപഠനം പൂര്‍ത്തിയാക്കണമെന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥ. എന്നാല്‍, വിവിധ ഏജന്‍സികള്‍ക്കാണ് ജില്ലകളിലെ സാമൂഹികാഘാത പഠനത്തിന്റെ ചുമതല നല്‍കിയിരുന്നത്. സ്ഥലമേറ്റെടുക്കല്‍ പോലുള്ള നടപടികള്‍ ഇനിയും വൈകും.
ആകെ എത്ര വില്ലേജുകളില്‍ പഠനം പൂര്‍ത്തിയായി, ഇനി എത്രത്തോളം വില്ലേജുകളില്‍ പഠനം നടത്തണം, എത്രത്തോളം ആളുകളെ ഇനി കാണാനുണ്ട് എന്നീ വിവരങ്ങള്‍ സര്‍ക്കാര്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഏജന്‍സികളില്‍ നിന്ന് സമാഹരിച്ച് റവന്യൂ വകുപ്പിന് അയച്ചുകൊടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം.