ചെന്നൈ: കബഡി കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സംസ്ഥാന കബഡി താരം വിമലാണ് മരിച്ചത്. ഇന്നലെ കടലൂരിലെ കടമ്പുലിയൂരിൽ നടന്ന സംസ്ഥാന കബഡി മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ വിമലിനെ എതിർ ടീം അംഗങ്ങൾ ടാക്കിൾ ചെയ്ത് വീഴ്ത്തുന്നത് വിഡിയോയിൽ കാണാം. തുടർന്ന് വിമൽ കുഴഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ വിമലിനെ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കളത്തിൽ വച്ച് തന്നെ വിമൽ മരണപ്പെട്ടതായാണ് വിവരം.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.