Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദുബായിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അക്ഷയ് ജയപാലിന് 87 ലക്ഷം രൂപ നഷ്ടപരിഹാരം

Web Desk by Web Desk
Jul 23, 2022, 10:33 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിന് 4 ലക്ഷം ദിർഹംസ് (8,701,790.77 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. രണ്ടു വർഷത്തോളം  നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ്  അക്ഷയ് ജയപാലിന്  അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്. 

2020 ഓഗസ്റ്റ് 27 ന് ബർദുബൈ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടാവുകയായിരുന്നു. അക്ഷയ് ജയപാലിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ്  അപകടമുണ്ടായതെന്ന് കണ്ടെത്തിയ ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 2000 ദിർഹംസ് പിഴ വിധിച്ച് വിട്ടയച്ചു. എന്നാൽ വാഹനാപകടത്തിൽ മുഖത്തിനും  മറ്റു അവയവങ്ങൾക്കും കാര്യമായ പരിക്കുകളേറ്റ അക്ഷയ് തനിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ  സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ നിയമോപദേശ പ്രകാരം ഇൻഷുറൻസ് അതോറിട്ടിയിൽ കേസ് സമർപ്പിച്ചു. 

ദുബായ് രജിസ്റ്റർ വാഹനം ഇൻഷുർ ചെയ്ത യുഎഇയിലെ പ്രമുഖ  ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള  രേഖകളുമായാണ് അക്ഷയ്‌യുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.  കേസ് കോടതിയിൽ എത്തിയപ്പോൾ പരിക്കുകൾ മാരകമല്ലെന്നും അക്ഷയ്‌യുടെ അശ്രദ്ധ മൂലമാണ് അപകടം  സംഭവിച്ചതെന്നും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇരുവരുടെ വാദവും  അക്ഷയ്‌യുടെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച കോടതി  തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ അക്ഷയ് നഷ്ടപരിഹാരത്തിന് അർഹനാണെന്നും കണ്ടെത്തി.

തുടർന്ന് ഇൻഷുറൻസ് അതോറിട്ടി ബാഹ്യവും ആന്തരികവുമായുള്ള നഷ്ടങ്ങൾക്കും പ്രയാസങ്ങൾക്കുമുള്ള നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനി 200000 ദിർഹംസ് അക്ഷയ്ക്ക് നൽകാൻ ഉത്തരവിട്ടു. എന്നാൽ ഈ വിധിയിൽ അസംതൃപ്തനായ അക്ഷയ്യുടെ അഭിഭാഷകൻ  സിവിൽ കോടതിയിൽ കേസ് നൽകിയെങ്കിലും സിവിൽ കോടതി ഇൻഷുറൻസ് അതോറിട്ടിയുടെ വിധി ശെരിവെക്കുകയാണ് ഉണ്ടായത്. തുടർന്ന് അപ്പീൽ കോടതിയിൽ ഹരജി സമർപ്പിക്കുകയും ഇവരുടെ പരാതി അപ്പീൽ കോടതി പരിഗണിക്കുകയും ചെയ്തു. 

ശേഷം അക്ഷയ്യുടെ അഭിഭാഷകൻ സമർപ്പിച്ച  ഫോറൻസിക്  മെഡിക്കൽ റിപ്പോർട്ടുകൾ, ട്രാഫിക് ക്രിമിനൽ കേസ് ജഡ്ജ്‌മെന്റ്, മറ്റു അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച അപ്പീൽ കോടതി  ഇൻഷുറൻസ് അതോറിട്ടിക്ക് നൽകിയ പരാതിയിൽ ഉണ്ടായ വിധിയിൽ പരാതിക്കാരനുണ്ടായ അപകടവും പരിക്കും വൈകല്യവും മൂലം അദ്ദേഹത്തിനുണ്ടായ ശാരീരിക മാനസിക പ്രയാസങ്ങൾ വേണ്ട രൂപത്തിൽ പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടി കാട്ടുകയും ഇൻഷുറൻസ് അതോറിറ്റി കൈകൊണ്ട വിധി തെറ്റാണെന്നും വിശദീകരണം നൽകി. തുടർന്ന് പരാതിക്കാരനായ അക്ഷയ് ജയപാലിന്റെ പരിക്കുകളെയും ജീവിതത്തിൽ ഉണ്ടാകുന്ന പരിമിതികളെയും നിരീക്ഷിച്ച അപ്പീൽ കോടതി ഇദ്ദേഹത്തിന്റെ അപ്പീൽ സ്വീകരിക്കുകയും ഇൻഷുറൻസ് അതോറിട്ടിയുടെ വിധി റദ്ധാക്കി കൊണ്ട് അക്ഷയ് ജയപാലിന് ഇൻഷുറൻസ് കമ്പനി 400000 ദിർഹംസും  കോടതി ഫീസും മറ്റു ചിലവുകളും  നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു.
 

ReadAlso:

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

കൊ​ച്ചി​യി​ൽ ന​ടു​റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യ​ടി; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

Latest News

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

₹6,000 കോടിയുടെ ലഹരിമരുന്ന് കേസ്: അന്താരാഷ്ട്ര മാഫിയ തലവൻ ദുബായിൽ പിടിയിൽ; ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

KCL SEASON 3: പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കെ.സി.എൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies