നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവാഴ്ച ഹാജരാകണമെന്ന് ഇ ഡി. നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് ശേഷം സോണിയയെ വിട്ടയച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സോണിയാഗാന്ധി ഇ.ഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നീട് രണ്ടരയോടു കൂടി ഇടവേള അനുവദിച്ചു.
യങ്ങ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചോദ്യങ്ങൾ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആസ്ഥാനത്തും ഡൽഹിയിലും വൻ പ്രതിഷേധമാണ് ഇന്നലെ ഉയര്‍ന്നത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്.