വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയില്‍ നല്‍കിയ സുരക്ഷ തുടരണമെന്ന് സുപ്രിംകോടതി ഉത്തരവ്. ത്രിപുര ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചണ് വിധി പ്രഖ്യാപിച്ചത്. മുകേഷ് അംബാനിക്ക് സുരക്ഷ നല്‍കുന്നത് തുടരണമെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ രൂക്ഷമായി ചോദ്യം ചെയ്തു.
ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ നേരെ ചോദ്യങ്ങള്‍ ചോദിച്ച കോടതി, രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്റെ സ്ഥാനം എന്താണെന്നും എന്തിനാണ് അംബാനിയുടെ സുരക്ഷയെക്കുറിച്ച് വിഷമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. മറ്റൊരാളുടെ സുരക്ഷയുടെ കാര്യത്തില്‍ എന്തിനാണിടപെടുന്നതെന്നും കോടതി ചോദിച്ചു.