യുപിഐകളുടെ വരവോടെ മൊബൈൽ ഫോൺ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയാകുന്നത്. എന്നാൽ ഇടപാടുകളിൽ സുരക്ഷാ പാളിച്ചയുണ്ടാവുമോ, അക്കൗണ്ടിലെ പണം നഷ്ടമാവുമോ എന്ന ഭയത്താൽ ഇനിയും ഏറെ പേർ ഓൺലൈനിലൂടെയുള്ള പണം ഇടപാടുകൾക്ക് മടികാണിക്കുന്നുണ്ട്. ഫോൺ ഏതെങ്കിലും കാരണത്താൽ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്താൽ അത് കിട്ടുന്നവർ പണം പിൻവലിക്കുമോ എന്നൊക്കെ ഭയക്കുന്നവരുണ്ട്. ഫോണുകളിൽ ഡൗൺലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ അനുവദിക്കുന്നത്. ഇവയിൽ നാം സ്വകാര്യതാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഫോൺ നഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് എളുപ്പം പണഇടപാടുകൾ നടത്താൻ കഴിയും.
ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഇങ്ങനെ ചെയ്യുക.
1.ആദ്യമായി മറ്റൊരു ഫോണിൽ നിന്നും 18004190157 എന്ന നമ്പരിലേക്ക് വിളിക്കുക.
2. നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്പനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.
3. നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് ബ്ളോക്ക് ചെയ്യപ്പെടും.