76ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പെയ്ന്‍ ഭാഗമായി രാജ്യത്തെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. പരിപാടിയുടെ ഭാഗമായി ആഗസ്ത് 13 മുതല്‍ 15 വരെ പൊതുജനപങ്കാളിത്തത്തോടെ വീടുകളില്‍ ത്രിവര്‍ണ പതാക പാറും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ടോള്‍ പ്ലാസകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
‘രാജ്യവാസികള്‍ക്കിടയില്‍ ദേശസ്നേഹം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ‘ഹര്‍ ഘര്‍ തിരംഗ’ എന്ന പേരില്‍ ഒരു കാമ്പെയ്ന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും അഡ്മിനിസ്‌ട്രേറ്റര്‍മാരുമായും യോഗം ചേര്‍ന്നു. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഓഗസ്റ്റ് 9 മുതല്‍ 15 വരെ രാജ്യത്തുടനീളം പ്രചാരണം സംഘടിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഈ ആഴ്ചയില്‍ നിരവധി പരിപാടികള്‍ നടക്കും. ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഓരോ ജില്ലയിലും യുവമോര്‍ച്ച ത്രിവര്‍ണ പതാക റാലി നടത്തും.ഇതോടൊപ്പം ആഗസ്റ്റ് 11 മുതല്‍ 15 വരെ രാജ്യത്തുടനീളം ശുചീകരണ കാമ്പയിന്‍ നടത്തും.