കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് ഉല്ലാസ് ബാബുവിന്‍റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു.
ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവളളി കാലിൽ ചുറ്റി എന്നാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും മറ്റും ഓഡിയോ സന്ദേശത്തിലുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർഥിയുമായിരുന്നു ഉല്ലാസ് ബാബു.
















