കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാനയിറങ്ങി. ബ്ലോക്ക് 11 ൽ ചോമാനി ഭാഗത്താണ് ആനയിറങ്ങിയത്.രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രദേശത്തെ വാഴകൃഷി നശിപ്പിച്ചു.
അതേസമയം, ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി ദാമുവിന്‍റെ കുടുംബത്തിന് ആദ്യ ഗഡു ധനസഹായം അനുവദിച്ചു. അഞ്ചു ലക്ഷം രൂപ ദാമുവിന്‍റെ അമ്മ കല്യാണിയുടെ അക്കൗണ്ടിലിടാൻ ട്രഷറിയിൽ നൽകിയതായി കണ്ണൂർ ഡി എഫ് ഒ ഓഫീസ് വ്യക്തമാക്കി. രണ്ടാം ഗഡുവായി അഞ്ചു ലക്ഷം രൂപ നിയമാനുസൃത രേഖകൾ ഹാജരാക്കുന്ന മുറക്ക് ആശ്രിതക്ക് കൈമാറും.