എം എം മണിക്കെതിരെ നിയമസഭക്ക് പുറത്ത് അധിക്ഷേപ പ്രതിഷേധവുമായി മഹിള കോൺഗ്രസ്. കെ കെ രമയെ അധിക്ഷേപിച്ചതിൽ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ചിമ്പാൻസിയുടെ പടത്തിൽ എം എം മണിയുടെ ഫോട്ടോ പതിച്ചാണ് മഹിളാകോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്.സ്ത്രീത്വത്തെ അപമാനിച്ച എം എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്ളക്‌സിലെ വാക്കുകൾ.വിവാദമായതോടെ ഫ്ളക്സ് ഒളിപ്പിച്ചു. ചിമ്പാൻസിയുടെ പടം ഒഴിവാക്കി.
കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.