കൊച്ചി: അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
അങ്കമാലി പട്ടണത്തിനോട് ചേര്‍ന്ന് വാടകക്കെടുത്ത വീട്ടില്‍ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്. തമിഴ്‌നാടില്‍ നിന്നാണ് ഇവിടേക്ക് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്. മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന ലേബല്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.