കാസർകോട്: മഞ്ചേശ്വരത്ത് കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. കയ്യാർ സ്വദേശി സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ സോൺ ക്രിസ്റ്റയാണ് മരിച്ചത്. എട്ടാം തരം വിദ്യാർഥിയാണ് സോൺ ക്രിസ്റ്റ.
ശനിയാഴ്ച ഉച്ചയ്ക്ക് ശക്തമായ കാറ്റിൽ തോട്ടത്തിലെ തെങ്ങ് വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാംഗ്ലൂരിലെ ആശുപത്രി മോർച്ചറിയിലാണുള്ളത്.