ന്യൂഡൽഹി: മങ്കിപോക്സ് ആശങ്കയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാര്‍ രോഗലക്ഷണമുള്ളവരുമായി അകലം പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
വന്യമൃഗങ്ങളുമായി അകലം പാലിക്കണം. ആഫ്രിക്കന്‍ വന്യമൃഗങ്ങളുടെ മാംസം കഴിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, മങ്കിപോക്സ് ആശങ്കയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രത്യേക ജാഗ്രത നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 16 പേരുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.