കൊച്ചി: തൃപ്പുണിത്തുറയിൽ ദേശീയപതാക മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലത്തെ ഷമീർ, ഇടുക്കിയിലെ മണി ഭാസ്കർ, തോപ്പുംപടിയിലെ സജാർ എന്നിവരെയാണ് തൃപ്പുണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂർവം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെ തൃപ്പുണിത്തുറ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.