ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ. രാജ് എന്ന അഭിഭാഷകയെയാണ് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതി വളപ്പിൽനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം മുതൽ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവാണ് നോർത്ത് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിപിഎം യൂണിയനായ ഇന്ത്യൻ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽനിന്ന് വ്യാവാഴ്ച ദേവിയെ പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് കാണാതായതെന്ന് അഭിഭാഷകർ ആരോപിക്കുന്നു.