ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക് ഇപ്പോൾ ട്യൂബിനെ പിന്നിലാക്കി കുതിക്കുകയാണ്.പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കുട്ടികളും കൗമാരക്കാരും ഇതിൽ കാണുന്നുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വെറും 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത്. 2021 ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2020 ജൂണിലാണ് 4 മുതൽ 18 വയസ്സു വരെയുള്ളവരുടെ ഒരു ദിവസത്തെ ശരാശരി മിനിറ്റുകളുടെ കണക്കിൽ ടിക്ടോക് യൂട്യൂബിനെ മറികടന്നത്. അതിനുശേഷമുള്ള വർഷങ്ങളിൽ ടിക്ടോക് ഉപയോക്താക്കളിൽ പ്രിയപ്പെട്ട ആപ്പായി തുടർന്നു.
ഏറ്റവും പ്രശസ്തമായ വീഡിയോ വെബ്സൈറ്റ് ആണ് ഗൂഗിളിന്റെ യുട്യൂബ്. ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ ഒരു വെബ്സൈറ്റുകൾക്കും ഗൂഗിളിന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ യൂട്യൂബിനേക്കാൾ ഉപയോഗിക്കപ്പെടുന്ന ഒരു വെബ്സൈറ്റോ ആപ്പോ വരുമെന്ന പേടി കമ്പനിയ്ക്ക് ഇല്ലായിരുന്നു. എന്നാൽ ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക് ഇപ്പോൾ ട്യൂബിനെ പിന്നിലാക്കി കുതിക്കുകയാണ്.