സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരസഭയുടെ കീഴിൽ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എം.വി.സ്കൂളിന്റെ എതിർവശത്ത് നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലെ ജനകീയ ഹോട്ടൽ നവീകരിച്ച് പ്രവർത്തനം വിപുലീകരിച്ചതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്
”തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ എസ്.എം.വി.സ്കൂളിന്റെ എതിർവശത്ത് നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കുന്നതിലേക്കായി ആരംഭിച്ചിട്ടുള്ള ജനകീയ ഹോട്ടല്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരസഭയിലാണ്.
നഗരസഭാ പരിധിയില്‍ നിലവില്‍ 20 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ലോക്ഡൗണ്‍ കാലയളവില്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായിരുന്നു നഗരത്തിലെ ഈ ഹോട്ടലുകളുടെ പ്രവര്‍ത്തനം”.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fs.aryarajendran%2Fposts%2F444189561054729&show_text=true&width=500