സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ അവസാന വാരത്തോടെ പ്രഖ്യാപിച്ചേക്കും. റിസൾട്ട് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ തീയതി, സമയം എന്നിവയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in വഴി ഫലം പരിശോധിക്കാം. റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകിയാൽ ഫലം അറിയാം. cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും പരീക്ഷ ഫലം അറിയാം.
പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യതയെന്ന വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം ഇതിനോടകം തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ സിബിഎസ് ഇ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല.
















