ഡൽഹി: ലോകത്ത് നിലവിൽ പടരുന്ന മങ്കി പോക്സിൻറെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയാകുന്നുവെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ.പ്രവീൺ പ്രദീപ്. കൊവിഡിനെ അപേക്ഷിച്ച് വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് മങ്കി പോക്സിന് കൂടുതലാണ്. എന്നാൽ നിലവിലുള്ള കൊവിഡ് മുൻകരുതലുകൾ മങ്കി പോക്സിൻറെ വ്യാപനം തടയുന്നതിലും ഫലപ്രദമാകുമെന്ന് ഡോ.പ്രവീൺ പ്രദീപ് പറഞ്ഞു.
മങ്കി പോക്സ് വ്യാപനത്തിൽ ഉറവിടമറിയാത്തത് ആശങ്കയാകുന്നുവെന്ന് എയിംസ് വിദഗ്ധൻ . സമൂഹവ്യാപനമായോ എന്ന് വിദഗ്ധർ സംശയിക്കുന്നു വ്യാപനതോത് കൊവിഡിനേക്കാൾ കുറവ്. പക്ഷെ കൊവിഡിനേക്കാൾ മരണ നിരക്ക് കൂടുതൽ ആണ്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം. ഇപ്പോൾ പടരുന്നത് തീവ്രത കുറഞ്ഞ വകഭേദം ആണെന്നും വിലയിരുത്തുന്നു.