സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരമാണ് നടി പ്രിയ വാര്യർ. താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പുതുതായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ചുവപ്പ് നിറത്തിലുള്ള ഡീപ് നെക്ക് ടോപ്പും പ്രിന്റഡ് പാന്റ്സുമാണ് പ്രിയയുടെ വേഷം. ഫാഷന്‍ ഫോട്ടോഗ്രാഫർ ഭരത് റവായിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രിയയെ സ്റ്റൈൽ ചെയ്തിരിക്കുന്നത് ഹെന്ന അക്തര്‍ ആണ്. ഉപാസനയാണ് മേക്കപ്പ്. വളരെ അലസമായ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഹോട്ടാണെന്നാണ് ആരാധകർ പറയുന്നത്.