പാർലമെന്റിൽ ചില വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിഘണ്ടുവിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച് ‘അണ്‍പാർലമെന്ററി’ എന്ന പദത്തിന് പുതിയ അർഥം നൽകുകയാണ് രാഹുൽ. ‘പ്രധാനമന്ത്രി സർക്കാരിനെ കൈകാര്യം ചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചർച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോൾ തടഞ്ഞതുമായ വാക്കുകൾ’ എന്നാണ് രാഹുൽ അൺപാർലമെന്ററിയെ നിർവചിച്ചിരിക്കുന്നത്.
ഇതിന്റെ ഉദാഹരണമായി – പാർലമെന്റിൽ സംസാരിക്കാൻ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി ‘തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോൾ ജുംജുലജീവിയായ ഏകാധിപതി മുതലക്കണ്ണീർ പൊഴിച്ചു’ എന്നും രാഹുൽ കുറിച്ചു.