കൊച്ചിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍. ഹാഷ് വാല്യൂവില്‍ മാറ്റം വന്നതെങ്ങനെയെന്ന് തനിക്കറിയില്ല. വിചാരണക്കോടതിയില്‍ വെച്ചാണ് ആക്രമണ ദൃശ്യങ്ങള്‍ കണ്ടത്. താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ല .ഒരു പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍വെച്ചായിരുന്നു ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിയുടെ അഭിഭാഷകന് അവകാശമുണ്ട്. കേസിന്റെ ആവശ്യത്തിനാണ് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. അനുവാദം ലഭിച്ചതിന് പിന്നാലെ 2021 ജൂലൈ മാസത്തിലാണ് കോടതിയിലെത്തി ജഡ്ജിക്ക് മുമ്പില്‍ വെച്ച് ലാപ്‌ടോപ്പിലിട്ട് ദൃശ്യങ്ങള്‍ കണ്ടതെന്നും അഭിഭാഷകനായ വി വി പ്രതീഷ് പറഞ്ഞു.