അഴിമതിയെന്ന വാക്കിന് നിരോധനമേർപ്പെടുത്തി പാർലമെന്‍റ്. സ്വേച്ഛാധിപതി,നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ വാക്കുകളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും പാർലമെന്‍റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വാക്കുകൾ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ നിര്‍ദ്ദേശങ്ങള്‍.
65 പദങ്ങൾക്കാണ് വിലക്ക്. പാർലമെന്ററികാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. ‘അഴിമതി’ നേരത്തെ തന്നെ അൺ പാർലമെൻററി ആയിരുന്നു പക്ഷെ ഇത് ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തേണ്ടത് ലോക്‌സഭ സ്‌പീക്കറോ, രാജ്യസഭ ചെയർമാനോ ആയിരിക്കും. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.