രാജ്യത്ത് 16,906 പുതിയ കോവിഡ് കേസുകളും 45 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ നിലവിലുള്ള കേസുകൾ 1,32,457 ആയി. 24 മണിക്കൂറിനുള്ളിൽ 1,414കേസുകളാണ് വർധിച്ചത്.രാജ്യത്ത് കോവിഡ് വ്യാപിച്ചത് മുതൽ ഇതുവരെ നാല് കോടിക്ക് മുകളിൽ കേസുകളാണ് (4,36,69,850) രേഖപ്പെടുത്തിയത്. 5,25,519 മരണവും സ്ഥിരീകരിച്ചു.
ഇതിനിടെ, ബൂസ്റ്റർ ഡോസുകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. 18 മുതൽ 59 വരെ പ്രായമുള്ളവർക്ക് സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെച്ച് ബൂസ്റ്റർ ഡോസുകൾ നൽകിത്തുടങ്ങും.