സ്മാർട്ട് ഫോണിലൂടെ ഇന്ത്യയുടെ ഹൃദയത്തിൽ ഇടം നേടിയ ചൈനീസ് ബ്രാൻഡാണ് സിയോമി. ചൈനീസ് ഉത്പന്നങ്ങളുടെ പേരിൽ പലകോണുകളിൽ നിന്നും എതിർപ്പ് ഉയർന്നതോടെ ഇന്ത്യയിൽ ഫാക്ടറികൾ നിർമ്മിച്ച കമ്പനി പിന്നാലെ സ്മാർട് ടി വിയുമായി രംഗത്ത് വന്നും വിപണിയിൽ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സിയോമിയിൽ നിന്നും സ്മാർട്ട് ഫാൻ എത്തിയിരിക്കുകയാണ്. ലളിതവും മനോഹരവുമായ ഡിസൈനും, തണുത്ത കാറ്റുമാണ് സിയോമിയുടെ സ്മാർട്ട് ഫാനിന്റെ പ്രത്യേകത. മറ്റൊന്ന് ഇത് ഉപയോഗിക്കാനുള്ള രീതിയാണ്.
സ്റ്റാൻഡിംഗ് ഫാനായും, ടേബിൾ ഫാനായും ഉപയോഗിക്കാൻ കഴിയും. ആവശ്യാനുസരണം പൊക്കം ക്രമീകരിക്കാൻ കഴിയുന്നതിനാലാണ് ഇത് സാദ്ധ്യമാകുന്നത്. ഏഴ് ചെറിയ ബ്‌ളേഡുകളാണ് ഫാനിനെ തണുത്ത കാറ്റ് പ്രവഹിപ്പിക്കുവാൻ സഹായിക്കുന്നത്. ഡ്യുവൽ ഫാൻ ബ്ലേഡുകളാണ് ഫാനിനുള്ളത്. മൂന്ന് കിലോ മാത്രമാണ് ഫാനിന്റെ ഭാരം. ഇത് എളുപ്പത്തിൽ ഒരിടത്ത് നിന്നും മാറ്റി സ്ഥാപിക്കുവാനും കഴിയും. 14 മീറ്റർ പരിധിയിലുള്ള സ്ഥലം മുഴുവനായി തണുപ്പിക്കുവാൻ ഈ കുഞ്ഞൻ ഫാനിന് കഴിയും. മൊബൈലിലെ ആപ്പിലൂടെ ഫാനിനെ നിയന്ത്രിക്കാൻ കഴിയും.