ഹിജാബ് നിരോധനം സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും . ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴില്‍ വരുന്നതല്ലെന്ന വിധിയ്ക്ക് എതിരേയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച്, ഈ വിഷയം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ സമ്മതിച്ചു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിലല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് സ്പെഷ്യല്‍ ലീവ് പെറ്റീഷനുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളിയിരുന്നു.യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ന്യായമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെ എതിര്‍ക്കാനാവില്ലെന്നും വിധിച്ചു.ഫെബ്രുവരി അഞ്ചിന് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ഹര്‍ജിക്കാരുടെ അവകാശ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
















