സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. ഏറ്റെടുക്കല്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണിത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ആണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാകില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കിയിരുന്നു.
ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ മസ്‌കിന് നിര്‍ദേശം നല്‍കണമെന്നാണ് ട്വിറ്ററിന്റെ ആവശ്യം.സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്.