കാസർഗോഡ്: ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയൂബിനെയാണ് കാണാതായത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇയാൾ പാലത്തിൽനിന്നും പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
പ്രവാസിയായിരുന്ന അയൂബിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുവിനൊപ്പം സ്കൂട്ടറിലാണ് അയൂബ് ഈ ഭാഗത്ത് എത്തിയത്.
ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് സ്കൂട്ടർനിർത്തിച്ച് പാലത്തിന്റെ കൈവരിക്ക് അടുത്തേക്ക് എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസ് ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിവരികയാണ്.