പാലക്കാട് : പോക്സോ കേസിലെ ഇരയെ കണ്ടെത്താനായില്ല. വിചാരണക്ക് തൊട്ട് മുൻപ് പ്രതിയടക്കം തട്ടിക്കൊണ്ടുപോയ പോക്സോ അതിജീവിതയെ കണ്ടെത്താനായില്ല. കുട്ടി രക്ഷിതാക്കൾക്കൊപ്പമായിരിക്കുമെന്ന് പൊലീസ് പറയുന്നു. എന്നാൽ രക്ഷിതാക്കളുടെ നമ്പർ സ്വിച്ച്ഡ് ഓഫ് ആണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്,സംഘമെത്തിയ ബൈക്കിന്‍റെ നമ്പറും വ്യാജം ആണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.