ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രത്തിൽ നിന്ന് പൂർണ സഹകരണം മോദി ഉറപ്പ് നൽകി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ മോദി വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയിൽ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വെള്ളപ്പൊക്കത്തിൽ ഇതുവരെ 61 പേർക്കാണ് ജീവൻ നഷ്ടമായത്.ആളുകളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ ഒരുക്കാൻ നിർദേശം നൽകി. ആളുകളെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘങ്ങൾ രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്ന് 2000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കൂടുതൽ പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാല് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 18 ഇഞ്ച് മഴയാണ് ലഭിച്ചത്. അവശ്യവസ്തുക്കൾ പോലും വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ആളുകൾ.