തിയറ്ററുകളി പ്രദർശനം തുടരുന്ന പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ആദ്യ നാല് ദിവസം കൊണ്ട് 25 കോടിയോളം കളക്ട് ചെയ്തു. ജൂലൈ ഏഴിന് ആയിരുന്നു കടുവയുടെ റിലീസ് .ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ് മാത്രം മാറ്റം വരുത്താനുള്ള ശ്രമം ആരംഭിച്ചതായാണ് അറിയിച്ചിരിക്കുന്നത്. സിനിമയിലെ രംങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താനുള്ള തീരുമാനം.വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷാജി കൈലാസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും പ്രസ്തുത ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നമാണ് സോസ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ആവശ്യം.