സ്പൈസ് എക്‌സ്‌പ്രസ് ഇനി മുതൽ സ്‌പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക കമ്പനിയായിരിക്കും. സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് കാർഗോ, ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കും. ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് ഈ വേർപിരിയൽ.
ഷെയർഹോൾഡർമാരും ബാങ്കുകളും വിഭജനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി പറഞ്ഞു.സ്വതന്ത്രമായി മൂലധനം സ്വരൂപിക്കാൻ സ്പൈസ് എക്സ്പ്രസിന് കഴിയും എന്നതുകൊണ്ടാണ് വേർപിരിയൽ എന്നും വിഭജനം സ്പൈസ്ജെറ്റിനും അതിന്റെ എല്ലാ ഓഹരിയുടമകൾക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഓഗസ്റ്റ് 17 നാണ് സ്‌പൈസ്‌ജെറ്റ് അതിന്റെ കാർഗോ, ലോജിസ്റ്റിക് സേവനങ്ങൾ അതിന്റെ അനുബന്ധ സ്ഥാപനമായ സ്‌പൈസ് എക്‌സ്‌പ്രസിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചത്.