തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിനായി ഇന്നു മുതൽ അപേക്ഷിക്കാം. ഈ മാസം 18 വരെയാണ് അപേക്ഷാസമർപ്പണത്തിനുള്ള സമയം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മൂന്നു മുഖ്യഘട്ട അലോട്ട്മെന്റാണ് ഇത്തവണയുള്ളത്. ട്രയൽ അലോട്ട്മെന്റ് 21 നടത്തും. മുഖ്യഅലോട്ട്മെന്റിലെ ആദ്യത്തേത് 27നാണ്. സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ട ഒഴിച്ചുള്ള സീറ്റുകളിലേക്കുമാണ് ഏകജാലകം വഴി പ്രവേശനം.