തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നഴ്സിന്‍റെ കയ്യിൽ നിന്ന് നവജാത ശിശു നിലത്തുവീണു. സുരേഷ് കുമാർ – ഷീല ദമ്പതികളുടെ നാല് ദിവസം പ്രായമായ ആൺകുഞ്ഞാണ് നഴ്സിന്‍റെ കയ്യിൽ നിന്നും വീണത്.
തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.പോലീസില്‍ പരാതി നല്‍കുമെന്നും കുഞ്ഞിന്‍റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു.