ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തെ വിവാദമായ അഗ്നിപഥ് പദ്ധതിയുമായി ബന്ധിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി മുഖപത്രമായ ‘ജാഗോ ബംഗ്ലാ’യുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് തൃണമൂല്‍ കോൺഗ്രസിന്റെ വിമർശനം .
ഷിന്‍സോ ആബെയുടെ കൊലപാതകി തെത്സുയ യമഗാമി പെന്‍ഷന്‍ ലഭിക്കാത്ത നാവികസേനാ ഉദ്യോഗസ്ഥനാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ഇയാൾ പ്രവര്‍ത്തിച്ചിരുന്ന മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിനെ അഗ്‌നിപഥ് പദ്ധതിയുമായി താരതമ്യപ്പെടുത്തിയാണ് തുടര്‍ ആരോപണങ്ങള്‍.
പെന്‍ഷനൊന്നും ലഭിക്കാത്ത അദ്ദേഹം തൊഴില്‍രഹിതനായിരുന്നു. ജോലിയില്ലാത്തതിനാല്‍ നിരാശനായാണ് കൊലയാളി അബെയെ ലക്ഷ്യം വെച്ചതെന്നാണ് റിപ്പോര്‍ട്ട്.