നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു മരണം. വയനാട് മുട്ടില്‍ വാര്യാട് ആണ് സംഭവം.ഇന്ന് രാവിലെ 6.30ടെയായിരുന്നു അപകടം. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയില്‍ ആണ്.
പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെയാണ് അപകടമെന്നാണ് വിവരം.അമിതവേഗത്തിലെത്തിയ കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ പരിക്ക് ഗുരുതരമല്ല.