ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്സണ് രാജിവച്ചു. മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്സണ് രാജിവക്കുന്നത്. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് ഒക്ടോബര്‍ വരെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്.ഇന്ന് രണ്ട് മണിക്കൂറിനിടെ മാത്രം എട്ട് മന്ത്രിമാര്‍ രാജിവച്ചു.
2019ലാണ് ബ്രെക്സിറ്റ് കരാര്‍ ചൂടേറി നില്ക്കുമ്പോള് ബോറിസ് ജോണ്സണ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്. അഴിമതിയാരോപണങ്ങള്‍ക്കിടെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് ഭൂരിഭാഗം വാദം. ബ്രിട്ടന്റെ പ്രതിരോധമന്ത്രിയുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് .