ഒരു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നടയാത്രക്കാര്‍ മരിച്ചു എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത പങ്കുവെച്ച് നടന് ബിജു മേനോന്.വളരെ ഗൗരവകരമായ വിഷയമായിട്ട് പോലും വളരെ ചെറിയ കോളത്തില്‍ ആണ് പത്രവാര്‍ത്ത നല്‍കിയത്. Is this a small news? എന്ന ക്യാപ്ഷനോട് കൂടിയാണ് ഫേസ്ബുക്കിൽ അദ്ദേഹം വാർത്ത പങ്കുവെച്ചിരിക്കുന്നത്. ബിജു മേനോന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേര് മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര് മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തെന്നുമാണ് വാർത്ത.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamBijuMenon%2Fposts%2F580576676765910&show_text=true&width=500