പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനായി.ഔദ്യോഗിക വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അലോപ്പതി ഡോക്ടറായ ഡോ ഗുര്‍പ്രീത് കൗര്‍ ആണ് വധു. സിഖ് ആചാരങ്ങള്‍ക്കനുസൃതമായി, പരമ്പരാഗത ആനന്ദ് കരാജ് പ്രകാരം ഗുരുദ്വാരയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായി ചണ്ഡീഗഡിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
നാല്‍പ്പത്തിയെട്ടുകാരനായ മാനിന്റെ രണ്ടാം വിവാഹമാണിത്. 32കാരിയായ ഗുര്‍പ്രീത് കൗര്‍ ഹരിയാന സ്വദേശിയാണ്. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്നത് പഞ്ചാബിലെ രാജ്പുരയിലാണ്. 2019 മുതല്‍ ഗുര്‍പ്രീതിന് ഭഗവന്ത് മാനുമായി അടുപ്പമുണ്ടായിരുന്നതായാണ് വിവരം. ഗുര്‍പ്രീത് കൗറിനും രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍ ആദ്യം വിവാഹം കഴിക്കണമെന്നായിരുന്നു ഗുര്‍പ്രീതിന്റെ വീട്ടുകാരുടെ ആവശ്യം. ഇന്ന് വിവാഹം നടക്കുന്നതോടെ രാഷ്ട്രീയത്തിലേക്കും അവരുടെ രംഗപ്രവേശനം ഉണ്ടാകാം.