മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ . ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ വാര്‍ഡ് 20 ല്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികളുടെ ഓഫീസിലാണ് അടിപിടി നടന്നത്.
കോണ്‍ഗ്രസ് ആക്രമണത്തില്‍ ബിജെപി ഓഫീസ് പൂര്‍ണമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട് . പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലുന്നതിന്റെ വിഡിയോയും പുറത്ത് വന്നു.
ബിജെപി പണവും പൊലീസിനേയും ഭരണത്തേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് മധ്യപ്രദേശ് മുന്‍ അധ്യക്ഷന്‍ കമല്‍നാഥ് ആരോപിച്ചു. ചിലരുടെ കൈയ്യില്‍ നീളമുള്ള വടി അടക്കമുള്ള ആയുധങ്ങളും ഉണ്ട്. കസേരയെടുത്ത് പരസ്പരം ആക്രമിക്കുന്നത് വിഡിയോയിൽ കാണാൻ കഴിയും .
#WATCH | A clash broke out between BJP & Congress workers in Madhya Pradesh’s Indore on Tuesday, July 5
BJP’s election office was vandalised by Congress workers. We’ve registered a case and action is being taken: DS Yewale, ACP Hira Nagar
(Source: Viral CCTV footage) pic.twitter.com/EG1N8qYkdp
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 6, 2022
















