ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിക്കുന്ന ബിൽ നിയമസഭ പാസാക്കി. തിങ്കളാഴ്ചയാണ് വർദ്ധനവ് സംബന്ധിച്ച ബില്ലുകൾ ഡല്‍ഹി നിയമസഭ പാസാക്കിയത്. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ അഞ്ച് ബില്ലുകൾ അവതരിപ്പിച്ചു.
ബില്ലുകൾ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുമെന്ന് നിയമമന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു.
എംഎൽഎമാരുടെ ശമ്പളവും അലവൻസും നിലവിലെ സാഹചര്യത്തിൽ വർധിപ്പിക്കുന്നത് നല്ലതാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ശമ്പളം നല്ല രീതിയിൽ നൽകുന്നതിനാൽ എംഎൽഎമാർക്ക് തങ്ങളുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.