തിരുവനന്തപുരം: മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും മന്ത്രി സജി ചെറിയാൻ. ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ മന്ത്രിസ്ഥാന രാജിവച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളേയും മന്ത്രി വിമര്‍ശനവിധേയമാക്കി. മല്ലപ്പള്ളിയില്‍ താന്‍ നടത്തിയ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ അടര്‍ത്തിയെടുത്ത ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു.
ധാര്‍മികതെ മുന്‍നിര്‍ത്തിയാണ് രാജി വച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സജി ചെറിയാന്‍ പറഞ്ഞു. താൻ ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തീരുമാനിച്ചു. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.