വയനാട് കൽപറ്റയിൽ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. റിമാന്റിലായിരുന്ന 29 പ്രതികള്‍ക്കാന് കല്‍പ്പറ്റ സിജിഎം കോടതി ജാമ്യം അനുവദിച്ചത്.
എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം കേസിൽ അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. എസ്എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തു വന്നിരുന്നു.
കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചത്.