തിരുവനന്തപുരം: വിവാദ പ്രസംഗത്തിനുപിന്നാലെ എന്തിന് രാജിവയ്ക്കണമെന്ന് സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. എകെജി സെന്ററിൽ നടന്ന അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തശേഷമാണ് മന്ത്രിയുടെ പ്രതികരണം. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും സജി ചെറിയാൻ പ്രതികരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍, മന്ത്രിമാരായ വി.എൻ. വാസവൻ, മുഹമ്മദ് റിയാസ് തുടങ്ങിയവരും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്ക് എടുത്തിരുന്നു.