വിംബിള്‍ഡണ്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- മേറ്റ് പാവിച്ച് സഖ്യം സെമിയിലേക്ക് എത്തി. ക്വാര്‍ട്ടറില്‍ നാലാം സീഡായ ജോണ്‍പിയേര്‍സ്, ഗബ്രിയേല സഖ്യത്തെ മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് ആറാം സീഡായ സാനിയ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 3-6, 7-5.
ആദ്യമായാണ് സാനിയ വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. വിംബിള്‍ഡണില്‍ സാനിയയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. 2011, 13, 15 വര്‍ഷങ്ങളില്‍ സാനിയ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.വിംബിള്‍ഡണ്‍ ജയിച്ചാല്‍ സാനിയക്ക് കരിയര്‍സ്ലാം പൂര്‍ത്തിയാക്കാം.