തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് അക്രമി ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസിനു നേരെ വലിയ ആക്രമണം നടന്നിട്ടും അതിനെ അപലപിക്കാൻ പ്രതിപക്ഷത്ത് ആരും തയാറായിട്ടില്ല. ഈ സംഭവം രാത്രി 11നും 12നും ഇടയിലാണ് ഉണ്ടായത്. സാധാരണയായി ആളുകൾ ഉറങ്ങാൻ പോകുന്ന സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.